Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knowledge

Ernakulam

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന് ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി. ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​​ക്കി.

അ​​പ്പോ​​ഴും എ​​പ്പോ​​ഴും അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും. ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും. ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും. ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട് മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ.
കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

 ജീ​വി​ത​ത്തി​ന്‍റെ ശി​ല്പി

അ​ധ്യാ​പ​ക​ർ ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​തു ന​മ്മെ പ​ഠി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല; ന​മ്മ​ൾ ആ​രാ​ക​ണ​മെ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കാ​ൻ കൂ​ടി​യാ​ണ്. ഒ​രു കു​ഞ്ഞ് ആ​ദ്യ​മാ​യി സ്കൂ​ളി​ന്‍റെ പ​ടി​വാ​തി​ൽ ക​ട​ന്നു​വ​രു​മ്പോ​ൾ മ​ന​സി​ൽ ഒ​രു​പാ​ടു ചോ​ദ്യ​ങ്ങ​ളും, ക​ണ്ണു​ക​ളി​ൽ അ​റി​യാ​ത്ത ലോ​ക​ത്തി​ന്‍റെ കൗ​തു​ക​വു​മാ​ണ് ഉ​ണ്ടാ​കു​ക. അ​വി​ടെ നി​ന്നാ​ണ് ഒ​രോ അ​ധ്യാ​പ​ക​രു​ടെ​യും യാ​ത്ര തു​ട​ങ്ങു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വി​ത​വും, എ​ണ്ണം പ​ഠി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ മൂ​ല്യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്നു. തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നി​ട​യി​ൽ ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്നു. വീ​ഴു​മ്പോ​ൾ എ​ഴു​ന്നേ​ൽ​ക്കാ​നും, തോ​ൽ​ക്കു​മ്പോ​ൾ വീ​ണ്ടും ശ്ര​മി​ക്കാ​നും, വി​ജ​യി​ക്കു​മ്പോ​ൾ വി​ന​യ​ത്തോ​ടെ നി​ൽ​ക്കാ​നും പ​ഠി​പ്പി​ക്കു​ന്നു.
ഓ​രോ ദി​വ​സ​വും ക്ലാ​സ് മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഓ​രോ അ​ധ്യാ​പ​ക​രും ഒ​രു പാ​ഠ​പു​സ്ത​കം മാ​ത്ര​മ​ല്ല തു​റ​ക്കു​ന്ന​ത്; അ​നേ​കം കു​ഞ്ഞു​മ​ന​സു​ക​ളു​ടെ വാ​തി​ലു​ക​ൾ കൂ​ടി​യാ​ണ്.

സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, ജൂ​ലി​യാ​ന ന​ഴ്സ​റി, പ​ള്ളു​രു​ത്തി

ഗു​രു എ​ന്ന വെ​ളി​ച്ചം

വി​ശ്വം മു​ഴു​വ​ൻ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഈ​ശ്വ​ര ചൈ​ത​ന്യ​ത്തെ ഉ​ള്ളി​ലാ​വാ​ഹി​ച്ച​വ​ൻ ഗു​രു. ഗു​രു സാ​ക്ഷാ​ത് പ​ര​ബ്ര​ഹ്മം ത​സ്‌​മൈ ശ്രീ​ഗു​രു​വേ ന​മഃ എ​ന്ന ഭാ​ര​തീ​യ​ചി​ന്ത​യി​ൽ അ​ഭി​മാ​നി​ച്ചി​രു​ന്നു നാം. ​ആ​ർ​ഷ ഭാ​ര​ത​സം​സ്കൃ​തി​യി​ൽ, ത​ന്നെ ജീ​വ​നോ​ളം ത​ന്നെ സ്നേ​ഹി​ച്ച ശി​ഷ്യ​ന്‍റെ പെ​രു​വി​ര​ൽ ഗു​രു​ദ​ക്ഷി​ണ​യാ​യി വാ​ങ്ങി​യ ഗു​രു​ക്ക​ന്മാ​രും ഗു​രു​വി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന അ​ർ​ജു​ന​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു. യ​ഥാ​ർ​ഥ​ഗു​രു ഇ​ന്നും ഈ​ശ്വ​ര​നോ​ളം ത​ന്നെ വ​ന്ദി​ക്ക​പ്പെ​ടു​ന്നു. ആ ​ഗു​രു​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ വെ​ളി​ച്ചം ശി​ഷ്യ​രു​ടെ ജീ​വി​ത​ത്തെ​യു​ട​നീ​ളം പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ന്നു. ഗു​രു -ശി​ഷ്യ ബ​ന്ധം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​കു​മ്പോ​ൾ മ​നു​ഷ്യ​കു​ലം ത​ന്നെ ഇ​രു​ളി​ലാ​ണ്ടു പോ​കും.

ശു​ഭ സെ​ബാ​സ്റ്റ്യ​ൻ, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ അ​ങ്ക​മാ​ലി

അ​ധ്യാ​പ​ക​ൻ ശി​ല്പി

വി​ദ്യാ​ർ​ഥി​യു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ടു​ന്ന ശി​ല്പി​യാ​ണ് അ​ധ്യാ​പ​ക​ൻ. അ​റി​വു​ക​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം അ​തി​നെ വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന വ​ഴി​കാ​ട്ടി​യാ​ണ് അ​ധ്യാ​പ​ക​ൻ. കേ​വ​ലം അ​ധി​കാ​ര​ത്തോ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക ബ​ന്ധ​ത്തി​ന​പ്പു​റം, പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ലും സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യും ഇ​ത് മാ​റു​ന്നു. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളും സ്മാ​ർ​ട്ട് ക്ലാ​സ്‌​റൂ​മു​ക​ളും ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ വേ​ഗ​ത​യും ദൂ​ര​വും വ​ള​രെ എ​ളു​പ്പ​മു​ള്ള​താ​ക്കി. പ​റ​യു​ക മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും കേ​ൾ​ക്കു​ന്ന ഉ​ത്ത​മ ശ്രോ​താ​വാ​ക​ണം അ​ധ്യാ​പ​ക​ൻ.

സി​സ്റ്റ​ർ ലി​സ സേ​വ്യ​ർ എ​ഫ്സി​സി, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് കി​ട​ങ്ങൂ​ർ

അ​ധ്യാ​പ​ക​ർ അ​നു​ക​ര​ണീ​യ മാ​തൃ​ക​യാ​ക​ണം

മാ​റി​യ കാ​ല​ത്ത് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ വി​ട​വു​ണ്ടാ​കു​ന്ന​തു കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യാ​ണ്. ഊ​ഷ്മ​ള​മാ​യ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ങ്ങ​ള്‍ ഇ​പ്പോ​ഴു​മു​ണ്ടെ​ന്ന​തു കാ​ണാ​തി​രു​ന്നു​കൂ​ടാ. അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​ക​ളാ​കാ​ന്‍ ക​ട​മ​യു​ള്ള​വ​രാ​ണ് അ​ധ്യാ​പ​ക​ർ. അ​ല്ലെ​ങ്കി​ല്‍ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മോ അ​തി​ലേ​റെ​യോ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്. വാ​ക്കു​ക​ളാ​ല്‍ ചൊ​ല്ലി​ക്കൊ​ടു​ത്താ​ലും ജീ​വി​ത​ത്തി​ല്‍ കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ ആ​രും അ​തു വി​ശ്വ​സി​ക്കി​ല്ല. തി​രു​ത്ത​ല്‍ തു​ട​ങ്ങേ​ണ്ട​തു തി​രു​ത്ത​ല്‍ ശ​ക്തി​ക​ളി​ല്‍ നി​ന്നു ത​ന്നെ​യാ​ക​ണ​മെ​ന്നു സാ​രം.

സി​സ്റ്റ​ർ അ​ഖി​ല സി​എ​സ്എ​ൻ, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ മ​ഞ്ഞ​പ്ര

അ​റി​വെ​ന്നാ​ൽ ഗു​രു

ക​ട​ന്നു​വ​ന്ന വ​ഴി​ത്താ​ര​ക​ളി​ൽ അ​ല്പം പോ​ലും മ​ങ്ങ​ലേ​ൽ​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ച്ച അ​റി​വി​ന്‍റെ അ​ഗ്നി​യെ, ലാ​ളി​ത്യ​മെ​ന്ന മു​ഖ​മു​ദ്ര​യാ​ൽ പ​ട​ർ​ത്തി​യെ​ടു​ത്ത ക​ള​ങ്ക​മി​ല്ലാ​ത്ത എ​ത്ര​യോ അ​ധ്യാ​പ​ക​മു​ഖ​ങ്ങ​ൾ ന​മു​ക്കു ചു​റ്റു​മു​ണ്ട്. സ​മൂ​ഹ​ത്തി​ലെ ജീ​ർ​ണ​ത​ക​ൾ അ​ധ്യാ​പ​ക​മേ​ഖ​ല​യെ​യും സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ധാ​ർ​മി​ക വീ​ഴ്ച​ക​ൾ വ​രു​ത്താ​തെ ഈ ​മ​ഹ​ത്താ​യ തൊ​ഴി​ലി​ന്‍റെ പ​വി​ത്ര​ത​യ്ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കാ​ത്ത​വ​ർ അ​നേ​ക​മാ​ണ്.
ആ​ദ്യ​മാ​യി സ്ലേ​റ്റി​ൽ അ​ക്ഷ​ര​പ്പൂ​ക്ക​ളം തീ​ർ​ക്കു​മ്പോ​ൾ, ചേ​ർ​ത്തു​നി​ർ​ത്തി കു​ഞ്ഞു കൈ​വി​ര​ലു​ക​ളെ സ്വ​ന്തം കൈ​വെ​ള്ള​യി​ലൊ​തു​ക്കി അ​ക്ഷ​ര​ങ്ങ​ൾ വ​ര​ച്ചു​ത​ന്ന പ്രി​യ​പ്പെ​ട്ട ഗു​രു​നാ​ഥ... അ​റി​വെ​ന്നാ​ൽ ഗു​രു​വാ​ണെ​ന്ന് അ​ന്നേ മ​ന​സ് കോ​റി​യി​ട്ടു. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, എ​ന്‍റെ മു​ന്നി​ലി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ അ​തേ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആ ​പ​ഴ​യ ഗു​രു​സ്മ​ര​ണ​ക​ൾ എ​ന്നി​ൽ നി​റ​യു​ന്നു.

ടി​ന്‍റു സേ​വ്യ​ർ, സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ്‌​എ​സ്‌ എ​റ​ണാ​കു​ളം

മ​നു​ഷ്യ​നെ നി​ർ​മി​ക്കു​ന്ന അ​ധ്യാ​പ​നം

അ​റി​വ് പ​ക​രു​ക​യ​ല്ല മ​നു​ഷ്യ​നെ പ​ണി​യു​ക​യാ​ണ് അ​ധ്യാ​പ​നം. സാ​ങ്കേ​തി​ക​വി​ദ്യ കു​ട്ടി​ക​ളു​ടെ വി​ര​ൽ​ത്തു​മ്പി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ മ​നു​ഷ്യ​ത്വം അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി അ​ധ്യാ​പ​ക​നാ​ണ്. പ​രീ​ക്ഷ​യി​ലെ വി​ജ​യ​ത്തേ​ക്കാ​ൾ ജീ​വി​ത​ത്തി​ലെ പ​രാ​ജ​യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ക​രു​ത്തും സ​ഹ​ജീ​വി​യോ​ടു​ള്ള ക​രു​ണ​യും അ​വ​കാ​ശ​ങ്ങ​ളെ​ക്കാ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തേ​ണ്ട കാ​ല​മാ​ണി​ത്. ഇ​ന്ന് ഒ​രു അ​ധ്യാ​പ​ക​ൻ ക്ലാ​സ് മു​റി​യി​ൽ വി​ത​യ്ക്കു​ന്ന സ​ത്യ​സ​ന്ധ​ത​യു​ടെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും വി​ത്തു​ക​ളാ​ണു നാ​ളെ സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​യി വ​ള​രു​ന്ന​ത്.

ജ​യ പോ​ൾ,  സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ് ന​ടു​വ​ട്ടം

മ​നു​ഷ്യ​ത്വ​പ​ര​മാ​ക​ട്ടെ വി​ദ്യാ​ഭ്യാ​സം

വി​ദ്യാ​ർ​ഥി​യു​ടെ ക​ഴി​വി​നെ അം​ഗീ​ക​രി​ക്കു​ക​യും, വ​ള​രാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യും, അ​ധ്യാ​പ​ക​ന്‍റെ അ​റി​വും അ​നു​ഭ​വ​വും സ്നേ​ഹ​പൂ​ർ​വം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ലാ​ണ് യ​ഥാ​ർ​ഥ ഗു​രു​ത്വം. ന​ല്ല​തി​നെ സ്വീ​ക​രി​ക്കു​ക​യും തെ​റ്റു​ക​ളി​ൽ​നി​ന്ന് പ​ഠി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണു വി​ദ്യാ​ഭ്യാ​സ​രം​ഗം കൂ​ടു​ത​ൽ മ​നു​ഷ്യ​ത്വ​പ​ര​മാ​കു​ന്ന​ത്.
ല​ഹ​രി​മ​രു​ന്നി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ഏ​റ്റ​വും മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട അ​ധ്യാ​പ​ക​ർ ത​ന്നെ അ​തി​ന്‍റെ വി​ത​ര​ണ​ക്കാ​രു​ടെ നീ​രാ​ളി​ക്കൈ​ക​ളി​ൽ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ളും ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി ബ​ന്ധം അ​ധി​കാ​ര​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, അ​റി​വി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും ബ​ന്ധ​മാ​ണ്. അ​ത് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ട്.

സ്മി​ഷ സ്ക​റി​യ,  സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ പൂ​വ​ത്തു​ശേ​രി

അ​ഭി​മാ​നം അ​ധ്യാ​പ​നം

അ​ധ്യാ​പ​ക​രു​ടെ ചെ​റി​യൊ​രു പു​ഞ്ചി​രി​ക്കും സ്നേ​ഹ​ത്തോ​ടെ​യു​ള്ള ഒ​രു വാ​ക്കി​നും ഒ​രു കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റം സൃ​ഷ്ടി​ക്കാ​നാ​കും. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ ആ​ദ്യ വ​ഴി​കാ​ട്ടി​യും പ്ര​ചോ​ദ​ന​വു​മാ​ണ്. ഈ ​ബ​ന്ധ​ത്തി​ലെ സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ് പ​ഠ​ന​ത്തെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യു​മു​ണ്ടാ​കു​ന്നു. ഒ​രു കു​ട്ടി​യു​ടെ മു​ഖ​ത്തെ പു​ഞ്ചി​രി​യും ക​ണ്ണി​ലെ ആ​ത്മ​വി​ശ്വാ​സ​വും കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ഒ​രു അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മാ​ണ്. അ​റി​വ് പ​ക​രു​ന്ന​തി​നൊ​പ്പം ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി വ​ള​രാ​ൻ കു​ട്ടി​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നാ​കു​ക എ​ന്ന​താ​ണ് അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ലെ വ​ലി​യ അ​ഭി​മാ​നം.

ഹി​ൽ​ഡ സെ​ബാ​സ്റ്റ്യ​ൻ, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ് കാ​ഞ്ഞൂ​ർ

വേ​ണം, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സൗ​ഹാ​ർ​ദം

മ​ഹ​ത്താ​യ അ​ധ്യാ​പ​നം ആ​സ്വ​ദി​ച്ചു നി​ർ​വ​ഹി​ക്ക​ണം. അ​പ്പോ​ഴാ​ണു അ​തി​നു മൂ​ല്യ​മു​ണ്ടാ​വു​ക. അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ നി​ല​നി​ൽ​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സൗ​ഹാ​ർ​ദ​മാ​ണ്. അ​തി​നു​വേ​ണ്ടി എ​പ്പോ​ഴും മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​തും അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​ണ്. അ​ട​ക്കി ഭ​രി​ക്ക​ലും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മ​ല്ല അ​ധ്യാ​പ​ന​ത്തി​ൽ വേ​ണ്ട​ത്. ബ​ഹു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് അ​തു കൊ​ടു​ക്കു​ക​യും ആ​കാം. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​വ​ർ അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ വി​ത്തു​പാ​കു​ന്നു. ആ ​വി​ത്തു​ക​ൾ ലോ​ക​ത്തെ ത​ന്നെ മാ​റ്റും.

സ​രി​ത ടി. ​കു​ഞ്ഞ​പ്പ​ൻ, ജി​എ​ച്ച്എ​സ്എ​സ് ചേ​രാ​ന​ല്ലൂ​ർ

സ്‌​നേ​ഹം മ​ിക​ച്ച ടീ​ച്ചിം​ഗ് മെ​റ്റീ​രി​യ​ല്‍

അ​പ്ര​തീ​ക്ഷി​ത​മാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സാ​റേ, ടീ​ച്ച​റേ... എ​ന്നു പ​റ​ഞ്ഞ് ഓ​ടി​വ​രാ​നും എ​ന്നെ പ​ഠി​പ്പി​ച്ച മാ​ഷാ... എ​ന്നൊ​ക്കെ പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ത്താ​നും കാ​ലു​തൊ​ട്ടു വ​ന്ദി​ക്കാ​നു​മു​ള്ള സൗ​ഭാ​ഗ്യം ഓ​രോ അ​ധ്യാ​പ​ക​നും അ​വ​കാ​ശ​മാ​യി ല​ഭി​ച്ച​താ​ണെ​ന്നു പ​റ​യാം. ദൈ​വ​മേ... ഒ​രു അ​ധ്യാ​പ​ക​നാ​കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​ന​പ്പു​റം ഈ ​ജീ​വി​ത​ത്തി​ല്‍ എ​ന്തു ഭാ​ഗ്യ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ക​യ​റി​പ്പ​റ്റി​യാ​ല്‍ അ​ധ്യാ​പ​ക​ന്‍ എ​ത്ര നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ​യും ത​ല​മു​റ​ക​ളി​ലൂ​ടെ​യും ഓ​ര്‍​ക്ക​പ്പെ​ടും. എ​ത്ര വ​ലി​യ അ​ധ്യാ​പ​ന​ത​ന്ത്ര​ങ്ങ​ളേ​ക്കാ​ളും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ടീ​ച്ചിം​ഗ് മെ​റ്റീ​രി​യ​ല്‍ അ​ധ്യാ​പ​ക​ന്‍റെ സ്‌​നേ​ഹം ത​ന്നെ​യാ​ണ്. അ​ധ്യാ​പ​നം സു​കൃ​തം...

സി​ജോ ജോ​സ​ഫ്, പ്ര​ധാ​ന​ധ്യാ​പ​ക​ൻ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് എ​ൽ​പി​എ​സ് പു​തി​യ​കാ​വ്

 

Reimagining the Classroom

Every generation brings a new way of seeing the world. Today’s classroom are flledwith Gn Z and Gen Alpha students. children who have grown up with smartphones, instant information, artificial intelligence, videos and endless possibilities at their fingertips. They are curious, expressive, creative and accustomed to learning beyond the boundaries of a textbook.
As teachers, perhaps our greatest challenge is not to change them, but to change the way we teach them. The classroom of today cannot simply be a place where a teacher speaks and students listen. It should be a place where ideas meet, questions are celebrated and learning feels alive. A lesson could begin with a question rather than an answer. The classroom of the future is not built with smart boards alone. It is built with curious minds, caring teachers and the courage to imagine education differently.

Rajani sudhir, Marymatha School Thrikkakkara

പാ​ഠ​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ത പാ​ഠ​വും

അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​ത്. അ​തി​ന് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​തം പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​ധ്യാ​പ​കേ​ത​ര ജോ​ലി​ക​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ന്പോ​ൾ, കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മു​ള്ള പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മ​തി​യാ​യ സ​മ​യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. സ്‌​നേ​ഹി​ച്ചും ശാ​സി​ച്ചും പു​തു ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ പി​ന്തു​ണ​യ്ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും ക​ട​മ​യു​ണ്ട്. ന​ല്ല അ​ധ്യാ​പ​ക​ന്‍ പാ​ഠ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ജീ​വി​ത​വു​മാ​ണു പ​ഠി​പ്പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം ഹൈ​ടെ​ക് കാ​മ്പ​സു​ക​ളാ​ക​ണം. പ്രാ​വീ​ണ്യ​മു​ള്ള അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​റ​പ്പാ​ക്ക​ണം.

സീ​ന​മോ​ള്‍ ജോ​സ​ഫ്,  ഗ​വ. എ​ച്ച്എ​സ് എ​റ​ണാ​കു​ളം

വെ​ല്ലു​വി​ളി​ക​ളേ​റെ..!

വി​ദ്യാ​ഭ്യാ​സം ക​ച്ച​വ​ടം പോ​ലെ​യും അ​ധ്യാ​പ​ക​ർ ജോ​ലി​ക്കാ​ർ മാ​ത്ര​മാ​യും ക​രു​ത​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക ജീ​വി​തം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​കു​ന്നു. തെ​റ്റു​ക​ൾ ചെ​യ്യു​മ്പോ​ൾ ശാ​സി​ക്കാ​നോ, ഗു​ണ​ദോ​ഷി​ക്കാ​നോ അ​ധ്യാ​പ​ക​ന് പ​റ്റാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു​ത്ത​ര​വാ​ദി സ​മൂ​ഹം ത​ന്നെ​യാ​ണ്. മ​ക്ക​ൾ​ക്ക് അ​മി​ത സ്വാ​ത്ര​ന്ത്ര്യം ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ൾ, തെ​റ്റു​ക​ളി​ൽ ശാ​സ​ന ന​ൽ​കു​ന്ന അ​ധ്യാ​പ​ക​രെ പ​ല​പ്പോ​ഴും പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്നു. ഇ​ത് അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെ ആ​ഴം കു​റ​യ്ക്കു​ന്നു. ചു​രു​ക്കം ചി​ല വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മാ​യി ന​ല്ല ബ​ന്ധം സൂ​ക്ഷി​ക്കു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ​യാ​ണ്.

സാ​ബു തോ​മ​സ്,  സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് മ​ല​യാ​റ്റൂ​ർ

ഉ​ള്ള​റി​യു​ന്ന​വ​രാ​ക​ണം

ഉ​ള്ള​റി​യു​ന്ന​വ​നാ​യി​രി​ക്ക​ണം അ​ധ്യാ​പ​ക​ൻ. പു​റം​ലോ​ക​വും പു​തു​ക്കാ​ഴ്ച​ക​ളും പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും മ​നോ​ഹാ​രി​ത​യോ​ടെ സ​മ്മാ​നി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യ​ണം. അ​തി​നൊ​പ്പം സ്വ​ന്തം പെ​രു​മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും മാ​തൃ​ക​ക​ളി​ലൂ​ടെ​യും കു​ട്ടി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കാ​നു​മാ​ക​ണം. യു​വ​ത​ല​മു​റ​യെ വി​ഴു​ങ്ങു​ന്ന ല​ഹ​രി​യു​ൾ​പ്പ​ടെ​യു​ള്ള ആ​പ​ത്തു​ക​ളെ​യും ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​ൻ പോ​ലു​ള്ള പു​തി​യ വെ​ല്ലു​വി​ളി​ക​ളെ​യും തി​രി​ച്ച​റി​യാ​നും അ​തി​നെ​തി​രെ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ക​ഴി​യ​ണം.

ധ​ന്യ മ​നോ​ജ്, സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ നോ​ർ​ത്ത് പ​റ​വൂ​ർ

കു​ട്ടി​ക​ൾ​ക്കു സു​ര​ക്ഷി​ത ക​ര​ങ്ങ​ളാ​ക​ണം

സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ആ​ദ​ര​വ് ല​ഭി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് അ​ധ്യാ​പ​ക സ​മൂ​ഹം. മു​ന്നി​ലി​രി​ക്കു​ന്ന ഓ​രോ കു​ട്ടി​യു​ടെ​യും ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് കൈ​ത്താ​ങ്ങാ​യി നേ​രാ​യ മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന അ​ധ്യാ​പ​ക​ന് ഈ ​കാ​ല​ഘ​ട്ട​ത്തി​ലും വ​ലി​യ മാ​റ്റ​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. കു​ന്നോ​ളം സ്‌​നേ​ഹ​വും ക​രു​ത​ലും ഒ​ര​ല്പം ശാ​സ​ന​യും കു​ട്ടി​ക്കു ന​ൽ​കി അ​വ​നെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന അ​ധ്യാ​പ​ക​രാ​ണ് ഭൂ​രി​ഭാ​ഗ​വും. ഒ​രു ചെ​റി​യ വി​ഭാ​ഗ​മെ​ങ്കി​ലും മാ​റി ചി​ന്തി​ക്കു​ന്ന​തി​നാ​ലാ​യി​രി​ക്കാം അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത ന​ഷ്‌​ട​പ്പെ​ടു​ന്നു എ​ന്ന ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

അ​മ്പി​ളി മാ​ത്യു,  സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് അ​ങ്ക​മാ​ലി

ക​രു​ത​ലോ​ടെ സമീപിക്കാം

ഒ​രു കി​ളി​ക്കു​ഞ്ഞി​നെ കൈ​കു​മ്പി​ളി​ലെ​ടു​ക്കു​ന്ന ക​രു​ത​ലോ​ടെ​യാ​ക​ണം വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പി​ക്കേ​ണ്ട​ത്. മു​റു​കെ പി​ടി​ച്ചാ​ൽ നോ​വാ​തെ​യും അ​യ​ഞ്ഞാ​ൽ അ​ക​ന്ന് പോ​കാ​തെ​യു​മു​ള്ള ക​രു​ത​ൽ. മൊ​ബൈ​ൽ ഫോ​ൺ ക്ലാ​സ് മു​റി​ക​ളാ​യി മാ​റ്റി​യ കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വി​ച്ച കു​ട്ടി​ക​ളി​ൽ ഇ​ത് മാ​റ്റം സൃ​ഷ്ടി​ക്കും. എ​ല്ലാ വീ​ടു​ക​ളും പു​റ​മേ​യ്ക്ക് ശാ​ന്ത​വും അ​ക​മേ ഇ​ഷ്ടി​ക​ച്ചൂ​ള പോ​ലെ ഉ​രു​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം കു​ട്ടി​ക​ളി​ൽ ഏ​ത് രീ​തി​യി​ലാ​വും മാ​റ്റം സൃ​ഷ്ടി​ക്കു​ക എ​ന്ന​ത് അ​ജ്ഞാ​ത​മാ​ണ്. അ​തി​നാ​ൽ പ​രി​മി​തി​ക​ൾ​ക്ക​പ്പു​റം എ​ല്ലാ കു​ട്ടി​ക​ളേ​യും ചേ​ർ​ത്ത് പി​ടി​ക്കു​ക​യും, അ​റി​വി​ന് അ​പ്പു​റ​മു​ള്ള തി​രി​ച്ച​റി​വ് കൂ​ടി പ​ക​ർ​ന്ന് ന​ൽ​കു​ക​യും ചെ​യ്യു​ക. അ​തോ​ടെ ത​ല​മു​റ​ക​ളോ​ളം അ​ധ്യാ​പ​ന​വും, അ​ധ്യാ​പ​ക​നും സ്മ​രി​ക്ക​പ്പെ​ടും.

ബി​നി​ത ബാ​ബു,  സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ നോ​ർ​ത്ത് പ​റ​വൂ​ർ

ആ​ത്മ​വി​ശ്വാ​സം പ​ക​രേ​ണ്ട​വ​ർ

ഒ​രു കു​ട്ടി​യു​ടെ ക​ഴി​വ് തി​രി​ച്ച​റി​യാ​നും, അ​വ​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കാ​നും, അ​വ​ൻ ത​ള​രു​മ്പോ​ൾ നി​ന​ക്ക് ക​ഴി​യും എ​ന്നു പ​റ​യാ​നും സാ​ധി​ക്കു​ന്ന​താ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന സ്നേ​ഹ​വും വി​ശ്വാ​സ​വും ന​ല്ല ബ​ന്ധ​വും എ​ന്നും നി​ല​നി​ൽ​ക്ക​ട്ടെ. കാ​ലം മാ​റി​യാ​ലും, പ​ഠ​ന​രീ​തി​ക​ൾ മാ​റി​യാ​ലും, അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹ​വും കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ​വും ത​മ്മി​ലു​ള്ള ആ ​ന​ല്ല ബ​ന്ധം ഒ​രി​ക്ക​ലും മാ​റാ​തി​രി​ക്ക​ട്ടെ. എ​ന്നെ മ​ന​സി​ലാ​ക്കാ​നും എ​ന്നി​ൽ വി​ശ്വ​സി​ക്കാ​നും എ​ന്‍റെ അ​ധ്യാ​പ​ക​നു​ണ്ട് എ​ന്ന ചി​ന്ത ഓ​രോ കു​ട്ടി​യി​ലും ഉ​ണ്ടാ​ക​ട്ടെ.

അ​നു മ​രി​യ കു​ര്യ​ൻ,  സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് നീ​ലീ​ശ്വ​രം

പാ​ഠ​വും പ്ര​ചോ​ദ​ന​വും

കു​ട്ടി​ക​ളി​ൽ തെ​റ്റാ​യ സ്വാ​ധീ​ന​ങ്ങ​ളോ​ട് ഇ​ല്ല എ​ന്നു പ​റ​യാ​നു​ള്ള പാ​ഠ​വും പ്ര​ചോ​ദ​ന​വും പ​ക​രാ​ൻ അ​ധ്യാ​പ​ക​ർ​ക്കു സാ​ധി​ക്ക​ണം. അ​ധ്യാ​പ​ക​രു​ടെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​രും. ല​ഹ​രി​ക്കെ​തി​രെ കു​ട്ടി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം വ​ള​ർ​ത്ത​ണം. കൗ​തു​കം, തെ​റ്റാ​യ സൗ​ഹൃ​ദ​ങ്ങ​ൾ, സാ​മൂ​ഹി​ക സ​മ്മ​ർ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ൾ ല​ഹ​രി​യു​ടെ കെ​ണി​യി​ലേ​ക്കു വീ​ഴാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ​മൂ​ഹ​വും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഇ​ന്നി​നാ​യി, ല​ഹ​രി​ക്കെ​തി​രെ ന​മു​ക്ക് ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കാം.

ബി​നി​ത ജ​യോ, പ്രി​ൻ​സി​പ്പ​ൽ, വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ൾ എ​ട​നാ​ട്

ഈ​ശ്വ​ര​ന്‍റെ കൈ​യൊ​പ്പ്

അ​ധ്യാ​പ​നം ഈ​ശ്വ​ര​ന്‍റെ കൈ​യൊ​പ്പി​നു​ള്ള അ​വ​സ​ര​മാ​ണ്. ഓ​രോ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ന​സി​ലാ​ക്കി, സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും പി​ന്തു​ണ​യും ന​ൽ​കി അ​വ​രെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യും. കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​നു കു​ടും​ബ​ത്തി​നും ന​ന്മ വ​രു​ത്തു​ന്ന വ്യ​ക്തി​ക​ളാ​ക്കു​ക​യെ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ദൗ​ത്യം. പ​രാ​ജ​യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തി​രി​ക്കാ​നു​മു​ള്ള മാ​ന​സി​ക​ശേ​ഷി കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യും. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ജീ​വി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ന​ല്ല വ​ഴി​കാ​ട്ടി​യാ​യി, സു​ഹൃ​ത്താ​യി, അ​റി​വും മൂ​ല്യ​വും ഉ​ള്ള​വ​രാ​ക്കി മാ​റ്റാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ക്കും.

വി​ദ്യ വ​ർ​ഗീ​സ്, സ്റ്റാ​ർ ജീ​സ​സ് ഹൈ​സ്കൂ​ൾ ക​റു​കു​റ്റി

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പൂ​ർ​ണ​ത

ഗു​രു​കു​ല​ത്തി​ൽ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള മാ​റ്റം അ​ധ്യാ​പ​ക നി​ർ​വ​ച​ന​ത്തി​ൽ വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഫെ​സി​ലി​റ്റേ​റ്റ​ർ എ​ന്നി​തി​ലേ​ക്ക് അ​ധ്യാ​പ​ന നി​ർ​വ​ച​നം മാ​റി. അ​തു​കൊ​ണ്ടു​ത​ന്നെ അ​ധ്യാ​പ​ക​രോ​ടു​ള്ള ബ​ഹു​മാ​ന​വും ആ​ദ​ര​വും പു​തി​യ ത​ല​മു​റ​ക​ളി​ൽ കു​റ​ഞ്ഞു​വ​രു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തെ​യും സാ​മൂ​ഹ്യ ജീ​വി​ത​ത്തെ​യും രൂ​പ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ ഒ​രു സ​മൂ​ഹം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വി​ദ്യാ​ഭ്യാ​സം അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ജോ​ബി ജോ​സ​ഫ്,  സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ​സ് യു​പി സ്കൂ​ൾ തു​റ​വൂ​ർ

ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ അ​ധ്യാ​പ​ക​ദി​നം

അ​റി​വി​നേ​ക്കാ​ളു​മ​പ്പു​റ​ത്ത് ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ​ത്തി​ന്‍റ, വി​ജ​യ​ത്തി​ന്‍റെ, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വി​ത്തു​പാ​കി​യ അ​ധ്യാ​പ​ക​രെ ഓ​ർ​ക്കു​ന്ന ദി​ന​മാ​ണി​ന്ന്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വി​ന​പ്പു​റം ഒ​രു കു​ട്ടി ആ​ഗ്ര​ഹി​ക്കു​ക അ​വ​നെ അ​റി​യു​ന്ന, കേ​ൾ​ക്കു​ന്ന, മ​ന​സി​ലാ​ക്കു​ന,്ന വി​ശ്വ​സി​ക്കു​ന്ന ഒ​രു ഗു​രു​വി​നെ​യാ​ണ്. അ​വ​ന്‍റെ ഓ​രോ നി​ശ​ബ്ദ​ത​യ്ക്കു പി​ന്നി​ലു​മു​ള്ള ശ​ബ്‌​ദം തി​രി​ച്ച​റി​യാ​നും മ​ന​സി​ലാ​ക്കാ​നും ശ്ര​മി​ച്ച് അ​വ​നെ കൈ​പി​ടി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക്, വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കു​ന്ന അ​ധ്യാ​പി​ക​യാ​കു​ന്പോ​ൾ നാം ​വി​ജ​യി​ക്കു​ന്നു. അ​റി​വി​ന്‍റെ വി​ള​ക്കി​നൊ​പ്പം ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ വി​ള​ക്കു തെ​ളി​ക്കാ​നും.

സാ​ൻ​മ​രി​യ തോ​മ​സ്,  സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ആ​ലു​വ

The Guiding Lights

In the early years, a teacher is not just an educator but a second mother, a storyteller, a friend, and a safe haven. With infinite patience,she nurtures curiosity, lays the foundation of values, language and character, and makes the classroom magical every day. Beyond alphabets and numbers, she teaches kindness, sharing, respect, and the courage to try again. Our teachers show true dedication, preparing with love long before the bell rings and adapting to new methods in a fast-changing world. There is no greater joy for a kindergarten teacher than when a former student returns years after completing education to meet her. That reunion is the moment we feel truly proud of ourselves and our students.

Julie Paul,  St. Patricks Academy, Angamaly

 

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ക്ലാ​സ് മു​റി​ക​ൾ

ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ലെ ഗു​രു​ശി​ഷ്യ​ബ​ന്ധം ഭ​യ​ഭ​ക്തി ബ​ഹു​മാ​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു. ഇ​ന്ന് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ഹൃ​ത്തും മെ​ന്‍റ​റു​മാ​ണ്. പ​ണ്ട് ബ​ഹു​മാ​നം അ​നു​സ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത് പ​ര​സ്പ​ര ധാ​ര​ണ​യാ​ണ്. അ​ധ്യാ​പ​ക​ൻ കു​ട്ടി​യു​ടെ പ​ഠ​ന​ത്തെ പോ​ലെ ത​ന്നെ അ​വ​ന്‍റെ മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യ, കു​ടും​ബം, താ​ല്പ്യ​ങ്ങ​ൾ എ​ല്ലാം ശ്ര​ദ്ധി​ക്കു​ന്നു. അ​മി​ത​മാ​യ അ​ടു​പ്പം ചി​ല​പ്പോ​ൾ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യി​ലേ​ക്ക് ന​യി​ക്കാം. അ​തി​നാ​ൽ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം ത​ന്നെ അ​തി​ർ​വ​ര​മ്പു​ക​ളും ആ​വ​ശ്യ​മാ​ണ്. സ​മൂ​ഹ​ത്തെ ന​ന്നാ​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​യ അ​ധ്യാ​പ​ക​ർ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ പ്ര​തി​രോ​ധി​ച്ചു, ന​ല്ല സ​മൂ​ഹ​നി​ർ​മി​തി​ക്കാ​യി പ​രി​ശ്ര​മി​ക്ക​ണം.

സ്വ​പ്ന സെ​ബാ​സ്റ്റ്യ​ൻ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ് കാ​ഞ്ഞൂ​ർ

Leader Page

ഭാ​ഷ​യി​ലെ ഒ​ഴു​ക്കും അ​റി​വു​മാ​ണു വേ​ണ്ട​ത്, ഗ്രേ​ഡ​ല്ല!

“പ്രി​​​​​യ​​​​​പ്പെ​​​​​ട്ട..... എ​​​ന്‍റെ സ്നേ​​​​​ഹം നി​​​​​റ​​​​​ഞ്ഞ ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ”- ഋ​​​​​ഷി​​​​​രാ​​​​​ജ് സിം​​​​​ഗ്. ഒ​​​​​രു എ​​​​​ട്ടാം​​​​​ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക്ക് എ​​​​​ന്‍റെ പു​​​​​സ്ത​​​​​കം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ന​​​​​ല്കി​​​​​ക്കൊ​​​​​ണ്ട് ഞാ​​​​​നി​​​​​ങ്ങ​​​​​നെ എ​​​​​ഴു​​​​​തി. ശേ​​​​​ഷം അ​​​​​തു വാ​​​​​യി​​​​​ക്കാ​​​​​ൻ പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി പ​​​​​റ​​​​​ഞ്ഞ​​​​​ത് “സ​​​​​ർ എ​​​​​നി​​​​​ക്കു മ​​​​​ല​​​​​യാ​​​​​ളം അ​​​​​ത്ര വ​​​​​ശ​​​​​മി​​​​​ല്ല, ഞാ​​​​​ൻ വൈ​​​​​കു​​​​​ന്നേ​​​​​രം വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​ശേ​​​​​ഷം അ​​​​​മ്മ​​​​​യെ​​​​​ക്കൊ​​​​​ണ്ട് വാ​​​​​യി​​​​​പ്പി​​​​​ക്കാം” എ​​​​​ന്നാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മി​​​​​ക്ക​​​​​വാ​​​​​റും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി ഇ​​​​​തി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ഭി​​​​​ന്ന​​​​​മ​​​​​ല്ല.

ഞാ​​​​​ൻ പോ​​​​​യി​​​​​ട്ടു​​​​​ള്ള എ​​​​​ണ്ണാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി കു​​​​​ട്ടി​​​​​ക​​​​​ളോ​​​​​ടു ചോ​​​​​ദി​​​​​ക്കു​​​​​ന്ന ഒ​​​​​രു ചോ​​​​​ദ്യ​​​​​മു​​​​​ണ്ട്; “കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മ​​​​​ന്ത്രി​​​​​മാ​​​​​രി​​​​​ൽ എ​​​​​ത്ര വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ണ്ട്” എ​​​​​ന്ന്. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ മി​​​​​ഴി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു കാ​​​​​ണു​​​​​മ്പോ​​​​​ൾ വ​​​​​ല്ലാ​​​​​ത്ത വി​​​​​ഷ​​​​​മം തോ​​​​​ന്നി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​മു​​​​​ക്ക് ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തെ പോ​​​​​കു​​​​​ന്നു.

വ​​​​​ർ​​​​​ഷം​​​തോ​​​റും ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​പി​​​​​എ​​​​​സ്​​​​​സി പോ​​​​​ലു​​​​​ള്ള പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​ക്കു​​​​​ക. അ​​​​​വി​​​​​ടെ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന നാ​​​​​നൂ​​​​​റോ​​​​​ളം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ അ​​​​​മ്പ​​​​​തി​​​​​ൽ താ​​​​​ഴെ മാ​​​​​ത്ര​​​​​മാ​​​​​യി മ​​​​​ല​​​​​യാ​​​​​ളി മ​​​​​ക്ക​​​​​ൾ ചു​​​​​രു​​​​​ങ്ങി​​​​​പ്പോ​​​​​കു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ പ​​​​​തി​​​​​ന​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ഈ ​​​​​സ്ഥി​​​​​തി​​​​​ത​​​​​ന്നെ തു​​​​​ട​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ടേ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ഇ​​​​​ന്ത്യ​​​​​ൻ സേ​​​​​ന​​​​​യി​​​​​ലും സ്ഥി​​​​​തി വ്യ​​​​​ത്യ​​​​​സ്ത​​​​​മ​​​​​ല്ല. ഉ​​​​​ത്ത​​​​​ർ​​​പ്ര​​​​​ദേ​​​​​ശ്, മ​​​​​ഹാ​​​​​രാ​​​​​ഷ്‌ട്ര, ത​​​​​മി​​​​​ഴ്നാ​​​​​ട്, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ, പ​​​​​ഞ്ചാ​​​​​ബ് സം​​​​​സ്ഥാ​​​​​ന​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ ജ​​​​​വാ​​​​​നാ​​​​​യി​​​​​ട്ടും ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യി​​​​​ട്ടും കൂ​​​​​ടു​​​​​ത​​​​​ൽ സൈ​​​​​നി​​​​​ക​​​​​രെ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അവിടെ​​​​​യും ന​​​​​മ്മ​​​​​ൾ ഒ​​​​​രു​​​​​പാ​​​​​ടു പി​​​​​ന്നി​​​​​ലാ​​​​​യി.

നി​​​​​ശ്ച​​​​​യ​​​​​മാ​​​​​യും ന​​​​​മ്മ​​​​​ൾ പ​​​​​ഠി​​​​​ക്കേ​​​​​ണ്ട ഒ​​​​​രു വി​​​​​ഷ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ആ​​​​​റാ​​​​​യി​​​​​ര​​​ത്തോ​​​​​ളം വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​ധ്യാ​​​പ​​​​​ക​​​​​രു​​​​​മാ​​​​​യും വി​​​​​ദ്യാ​​​​​ർ​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യും ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യും ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യ ഞാ​​​​​ൻ ഈ ​​​​​വി​​​​​ഷ​​​​​യം ആ​​​​​ഴ​​​​​ത്തി​​​​​ൽ പ​​​​​ഠി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് ചി​​​​​ല വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്.

മി​​​​​ക​​​​​ച്ച മ​​​​​ല​​​​​യാ​​​​​ള, ഇം​​​​​ഗ്ലീ​​​​​ഷ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ല്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഒ​​​​​ഴു​​​​​ക്കോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​നം അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​വി​​​​​ടെ​​​​​യും ന​​​​​ല്കു​​​​​ന്നി​​​​​ല്ല. അ​​​​​റി​​​​​വു​​​​​ണ്ടാ​​​​​യി​​​​​ട്ടും ഭാ​​​​​ഷ പ​​​​​റ​​​​​യാ​​​​​നാ​​​​​കാ​​​​​ത്ത അ​​​​​വ​​​​​സ്ഥ. ഓ​​​​​പ്ഷ​​​​​ണ​​​​​ൽ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ എ ​​​​​പ്ല​​​​​സ് മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ചാ​​​​​ൽ മ​​​​​തി എ​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്ക് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം എ​​​​​ത്തി​​​​​നി​​​​​ല്ക്കു​​​​​ന്നു. ഈ ​​​​​എ പ്ല​​​​​സി​​​​​ന്‍റെ പു​​​​​റ​​​​​കെ​​​​​യു​​​​​ള്ള ഓ​​​​​ട്ടം ക​​​​​ണ്ടാ​​​​​ൽ യു​​​ജി​​​​​സി പോ​​​​​ലു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ദേ​​​​​ശീയാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ൻ​​​​​ട്ര​​​​​ൻ​​​സ് പ​​​​​രീ​​​​​ക്ഷ​​​ക​​​​​ളി​​​​​ൽ മി​​​​​ക​​​​​വാ​​​​​ണ് അ​​​​​ഡ്മി​​​​​ഷ​​​​​ന് ആ​​​​​ധാ​​​​​ര​​​​​മെ​​​​​ന്ന കാ​​​​​ര്യം ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ ഇ​​​​​തേ​​​​​വ​​​​​രെ അ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലേ എ​​​​​ന്നു തോ​​​​​ന്നി​​​​​പ്പോ​​​​​കും.

ഭാ​​​​​ഷാപ​​​​​രി​​​​​ജ്ഞാ​​​​​ന​​​​​മി​​​​​ല്ലാ​​​​​യ്മ മ​​​​​ല​​​​​യാ​​​​​ളി​​​​​യെ യു​​​​​പി​​​എ​​​​​സ്‌​​​സി പോ​​​​​ലു​​​​​ള്ള ഓ​​​​​ൾ ഇ​​​​​ന്ത്യാ ലെ​​​​​വ​​​​​ൽ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ പി​​​​​ന്നോ​​​​​ട്ട​​​​​ടി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ത് ഞെ​​​​​ട്ട​​​​​ലോ​​​​​ടെ​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും ന​​​​​മ്മ​​​​​ൾ കേ​​​​​ട്ടേ മ​​​​​തി​​​​​യാ​​​​​വൂ. പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ തോ​​​​​റ്റ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​ക​​​​​ളി​​​​​ൽ ചി​​​​​ല​​​​​ർ എ​​​​​ന്നോ​​​​​ട് ഈ ​​​​​വി​​​​​ഷ​​​​​മം പ​​​​​ങ്കു​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഞാ​​​​​ൻ പോ​​​​​യ ഒ​​​​​രു സ്കൂ​​​​​ളി​​​​​ലും ആ​​​​​രും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു ക​​​​​ണ്ടി​​​​​ട്ടി​​​​​ല്ല. ഇം​​​​​ഗ്ലീ​​​​​ഷ് പീ​​​​​രീ​​​​​ഡി​​​​​ലോ ഇം​​​​​ഗ്ലീ​​​​​ഷ് മീ​​​​​ഡി​​​​​യം സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലോ പോ​​​​​ലും ആ​​​​​രും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. എ​​​​​വി​​​​​ടെ​​​​​യും ഒ​​​​​രു​​​​​ത​​​​​രം മം​​​​​ഗ്ലീ​​​​​ഷ് സം​​​​​സ്കാ​​​​​രം മാ​​​​​ത്രം!

പരിഹാരമെന്ത്?

ചി​​​​​ല സ്കൂ​​​​​ളു​​​​​ക​​​​​ൾ സ്പോ​​​​​ക്ക​​​​​ൺ ഇം​​​​​ഗ്ലീ​​​​​ഷി​​​​​നാ​​​​​യി പി​​​​​രീ​​​​​ഡ് നീ​​​​​ക്കി​​​​​വ​​​​​ച്ച​​​​​ത് ആ​​​​​ശാ​​​​​സ്യ​​​​​മാ​​​​​ണ്. ചി​​​​​ല സ്കൂ​​​​​ളു​​​​​ക​​​​​ൾ പി​​​​​ടി​​​​​എ​​​​​യു​​​​​മാ​​​​​യി ആ​​​​​ലോ​​​​​ചി​​​​​ച്ച് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​ക​​​​​ളെ അ​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​ർ​​​ മു​​​​​മ്പ് സ്കൂ​​​​​ളി​​​​​ലെ​​​​​ത്തി​​​​​ച്ച് മാ​​​​​തൃ​​​​​ഭാ​​​​​ഷ​​​​​യ്ക്കും ഇം​​​​​ഗ്ലീ​​​​​ഷി​​​​​നും പ്ര​​​​​ത്യേ​​​​​കം ക്ലാ​​​സു​​​​​ക​​​​​ൾ ന​​​​​ല്കു​​​​​ന്നു. അ​​​​​വ​​​​​ർ ന​​​​​ന്നാ​​​​​യി ഭാ​​​​​ഷ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. അ​​​ധ്യാ​​​​​പ​​​​​ക​​​​​ർ ഒ​​​​​രു​​​​​ദി​​​​​വ​​​​​സം അ​​​​​ഞ്ചോ പ​​​​​ത്തോ മി​​​​​നി​​​​​റ്റ് ഭാ​​​​​ഷാ പ്രാ​​​​​വീ​​​​​ണ്യം ന​​​​​ല്കി​​​​​യാ​​​​​ൽ ഈ ​​​​​അ​​​​​വ​​​​​സ്ഥ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നാ​​​​​വും.

ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ ഒ​​​​​ഴു​​​​​ക്കോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഴി​​​​​വി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ് ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളെ യു​​​പി​​​എ​​​സ്‌​​​സി പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ പി​​​​​ന്നി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്. മോ​​​​​ക്ക് ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് അ​​​​​ഞ്ചാ​​​​​ളു​​​​​ക​​​​​ളു​​​​​ടെ മു​​​​​മ്പി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് തെ​​​​​റ്റി​​​​​പ്പോ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ്.

മ​​​​​ല​​​​​യാ​​​​​ളം ന​​​​​ന്നാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ അ​​​​​വി​​​​​ടെ​​​​​യും പി​​​​​ന്നി​​​​​ലാ​​​​​വു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ആ​​​​​കെ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന പ​​​​​ത്തു​​​​​ ശ​​​​​ത​​​​​മാ​​​​​ന​​​​​മെ​​​​​ന്ന​​​​​ത് വ​​​​​ർ​​​​​ധി​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ യു​​​പി ത​​​​​ലം മു​​​​​ത​​​​​ൽ​​​​​ത​​​​​ന്നെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​ല​​​​​യാ​​​​​ളം, ഇം​​​​​ഗ്ലീ​​​​​ഷ് സ്പോ​​​​​ക്ക​​​​​ൺ ക്ലാ​​​​​സു​​​​​ക​​​​​ൾ ന​​​​​ല്ക​​​​​ണം.

സൈ​​​​​നി​​​​​ക പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന​​​​​ കാ​​​​​ര​​​​​ണം ശാ​​​​​രീ​​​​​രി​​​​​ക ക്ഷ​​​​​മ​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ്. സം​​​​​സ്ഥാ​​​​​ന​​​​​ സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ നാ​​​​​ല്പ​​​​​തു​​​​​ ശ​​​​​ത​​​​​മാ​​​​​നം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​ളും ഹീ​​​​​മോ​​​​​ഗ്ലോ​​​​​ബി​​​​​ൻ ലെ​​​​​വ​​​​​ലി​​​​​ലെ വ്യ​​​​​ത്യ​​​​​സ്ത​​​ത ​​കാ​​​​​ര​​​​​ണം ഭാ​​​​​രം​​​​​ കൂ​​​​​ടി​​​​​യ​​​​​വ​​​​​രോ കു​​​​​റ​​​​​ഞ്ഞ​​​​​വ​​​​​രോ ആ​​​​​ണ്. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ 92 ശ​​​​​ത​​​​​മാ​​​​​നത്തിനും ഹീ​​​​​മോ​​​​​ഗ്ലോ​​​​​ബി​​​​​ൻ ലെ​​​​​വ​​​​​ൽ കു​​​​​റ​​​​​വാ​​​​​ണ്. ആ​​​​​ർ​​​​​മി പോ​​​​​ലെ​​​​​യു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ്. പി​​​​​ന്നീ​​​​​ട് അ​​​​​ഞ്ചു​​​​​ദി​​​​​വ​​​​​സം നീ​​​​​ളു​​​​​ന്ന ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​ക​​​​​ളി​​​​​ൽ ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​നും മ​​​​​റ്റും ഉ​​​​​ണ്ടാ​​​​​വും. അ​​​​​വി​​​​​ടെ ഇം​​​​​ഗ്ലീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. അ​​​​​താ​​​​​വാം ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ എ​​​ൻ​​​ഡി​​​എ പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലും ഒ​​​ടി​​​എ​​​സ് പ​​​​​രീ​​​​​ഷ​​​​​യി​​​​​ലും വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ത്ത​​​​​ത്.

ന​​​​​മ്മു​​​​​ടെ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ പ​​​​​ണ്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പി​​​ടി പീരീ​​​​​ഡ് ഇ​​​​​ന്നി​​​​​ല്ല. സ്കൂ​​​​​ളു​​​​​ക​​​​​ൾ അ​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന്യം കൊ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ല. ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​ണെ​​​​​ങ്കി​​​​​ൽ, കു​​​​​ട്ടി 24 മ​​​​​ണി​​​​​ക്കൂ​​​​​റും പ​​​​​ഠി​​​​​ച്ച് എ ​​​പ്ല​​​സ് ​​കൊ​​​​​ണ്ടു​​​​​വ​​​​​ന്നാ​​​​​ൽ ​​​​​മ​​​​​തി എ​​​​​ന്ന വാ​​​​​ശി​​​​​യു​​​​​ള്ള​​​​​പോ​​​​​ലെ​​​​​യാ​​​​​ണ്.
സ്പോ​​​​​ർ​​​​​ട്സ്കൊ​​​​​ണ്ട് കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​രോ​​​​​ഗ്യ​​​​​വും അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​വും പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഴി​​​​​വും കി​​​​​ട്ടു​​​​​ന്നു എ​​​​​ന്ന പ്ര​​​​​ധാ​​​​​ന കാ​​​​​ര്യം അ​​​​​വ​​​​​ർ മ​​​​​ന​​​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്നി​​​​​ല്ല. ഈ ​​​​​ക​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ർ​​​​​മി​​​​​ പോ​​​​​ലെ​​​​​യു​​​​​ള്ള പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളെ വി​​​​​ജ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വാ​​​​​യ​​​​​ന​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ് മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന കാ​​​ര്യം. ഓ​​​​​ൾ ഇ​​​​​ന്ത്യ ലെ​​​​​വ​​​​​ലി​​​​​ലു​​​​​ള്ള മി​​​​​ക്ക പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലും പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യി ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് പൊ​​​​​തു​​​വി​​​​​ജ്ഞാ​​​​​ന​​​​​മാ​​​​​ണ്. അ​​​​​തു പെ​​​​​ട്ടെ​​​​​ന്നു വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ഒ​​​​​ന്ന​​​​​ല്ല. ചെ​​​​​റി​​​​​യ ക്ലാ​​​​​​​സ് മു​​​​​ത​​​​​ൽ അ​​​​​തി​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പ് വേ​​​​​ണം. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലും യു​​​​​പി​​​​​യി​​​​​ലു​​​​​മെ​​​​​ല്ലാം ഇ​​​​​പ്പോ​​​​​ൾ വാ​​​​​യ​​​​​ന സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ന​​​​​മ്മു​​​​​ടെ എ​​​​​ത്ര കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​ത്ര​​​​​മാ​​​​​സി​​​​​ക​​​ക​​​​​ൾ വാ​​​​​യി​​​​​ക്കു​​​​​ന്നു​​​​​ണ്ട്?

കാ​​​​​ല​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള ബാ​​​ലപ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്ക് വ​​​​​രു​​​​​ത്തി ന​​​​​ല്ക​​​​​ണം. കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് അ​​​​​വ​​​​​രി​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന പു​​​സ്ത​​​ക​​​ങ്ങ​​​ൾ വ​​​​​രു​​​​​ത്തി ന​​​​​ല്ക​​​​​ണം. അ​​​​​ങ്ങ​​​​​നെ വാ​​​​​യ​​​​​നാ​​​​​ശീ​​​​​ല​​​​​വും ഭാ​​​​​ഷാ​​​​​ജ്ഞാ​​​​​ന​​​​​വും പൊ​​​​​തു​​​​​വി​​​​​ജ്ഞാ​​​​​ന​​​​​വും അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​വ​​​​​ട്ടെ! സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ലൈ​​​​​ബ്ര​​​​​റി പി​​​​​രീ​​​​​ഡ് തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ആ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും ലൈ​​​​​ബ്ര​​​​​റി​​​​​യി​​​​​ൽ കൊ​​​​​ണ്ടു​​​​​പോ​​​​​യി വാ​​​​​യ​​​​​ന ശീ​​​​​ലി​​​​​പ്പി​​​​​ക്ക​​​ണം. ഒ​​​പ്പം, വാ​​​​​യി​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ന്മേ​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും ചോ​​​​​ദ്യോ​​​​​ത്ത​​​​​ര പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളും ദൃ​​​​​ശ്യാ​​​​​വി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളും സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.
ഇ​​​തെ​​​ല്ലാം ന​​​​​മ്മ​​​​​ൾ ചെ​​​​​യ്താ​​​​​ൽ മാ​​​​​ത്ര​​​​​മേ നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​നം സാ​​​​​ക്ഷ​​​​​ര​​​​​ത​​​​​യു​​​​​ള്ള കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് സൈ​​​​​നി​​​​​ക പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലും യു​​​പി​​​എ​​​സ്‌​​​സി, നി​​​​​യ​​​​​മ,ശാ​​​​​സ്ത്ര, സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ലും ഉ​​​​​ന്ന​​​​​ത വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​ൻ ആ​​​​​വൂ.

Latest News

Corehub Up